Breaking News

കേരള പ്രവാസിസംഘം സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായി ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് വനിതാ കൺവൻഷൻ സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം 6-മത്  സംസ്ഥാന സമ്മേളനത്തിനോടുനുബന്ധിച്ചു കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് കുന്നുമ്മൽ കോട്ടച്ചേരി കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ സംഘടിപ്പിച്ച വനിത കൺവെൻഷൻ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി  പി.സി സുബൈദ ഉദ്ഘാടനം ചെയ്തു. റീജ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ. നബീസ അദ്ധ്യക്ഷത വഹിച്ചു. പ്രമീള നന്ദി പറഞ്ഞു.

പ്രവാസി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുള്ള, സംസ്ഥാനകമ്മിറ്റി അംഗം ജലീൽ കാപ്പിൽ , രാജേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ഒ. നാരായണൻ, ജില്ലാ സെക്രട്ടറി പി.ചന്ദ്രൻ , പി.പി. സുധാകരൻ എന്നിവർ സംസാരിച്ചു.


 പുതിയ വർഷത്തെ ഭാരവാഹികളായി കെ. നബീസ പ്രസിഡണ്ട്, റീജ രാധാക്യഷ്ണൻ സെക്രട്ടറി, പ്രമീള ട്രഷറർ, ശ്യാമള ദാമോദരൻ ജോ: സെക്രട്ടറി, സമീറ വൈസ് പ്രസിഡണ്ട് എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയേയും കൺവെൻഷൻ തെരഞ്ഞെടുത്തു.


കാഞ്ഞങ്ങാട് നിർമാണം പൂർത്തിയായ അമ്മയും കുഞ്ഞും ആശുപത്രി എത്രയും വേഗം പൊതുജനങ്ങൾക്കായ് തുറന്ന് കൊടുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

No comments