മലപ്പച്ചേരി അഗതിമന്ദിരത്തിലെ അന്തേവാസികളോടൊപ്പം അയ്യങ്കാളി ദിനം ആഘോഷിച്ച് മാവിലൻ യൂത്ത് വിംങ് വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ
മടിക്കൈ: മാവിലൻ യൂത്ത് വിംങ് വാട്ട്സപ്പ് ഗ്രൂപ്പ് കാസർഗോഡിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 159-ാം ജന്മദിനം മലപ്പച്ചേരിയിലെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടെപ്പം ആഘോഷിച്ചു.
മുഴുവൻ അന്തേവാസികൾക്കും ഒരു നേരത്തെ ഉച്ച ഭക്ഷണം നൽകി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കലാപരിപാടികളും നടത്തി. മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ ചെയർമാൻ ചാക്കോ എം.എം. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രൂപ്പ് പ്രസിഡണ്ട് രാജേഷ് പൊൻ വീണ അധ്യക്ഷ വഹിച്ചു. സൗമ്യ കുണ്ടംകുഴി , രാജു നൂറ്റാർ , രാഹുൽ കളളാർ , പ്രശാന്ത് റാണിപുരം . ജയചന്ദ്രൻ ചാമക്കുഴി, അമ്പു എണ്ണപ്പാറ എന്നിവർ നേതൃത്വം നൽകി.
No comments