Breaking News

കിനാനൂർ കരിന്തളം കുടുംബശ്രീ സി.ഡി.എസ് സംരംഭ പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണോദ്ഘാടനം നടത്തി


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കുടുംബശ്രീ മുട്ടക്കോഴി പ്രൊഡ്യൂസർ ഗ്രൂപ്പ് സംരംഭപദ്ധതി പ്രകാരം മുട്ടക്കോഴി വിതരണോദ്ഘാടനം സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ഉഷരാജു നിർവ്വഹിച്ചു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈജമ്മ ബെന്നി, സി.ഡി.എസ് എ.ഡി.എസ് അംഗങ്ങൾ,ബ്ലോക്ക് കോ ഓർഡിനേറ്റർ ശ്രീമതി ഷൈജ.സി,സി.എൽ.സി ശ്രീമതി ധന്യ.കെ,സി ആർ.പി ശ്രീമതി ശ്രീവീദ്യ,എസ്.ടി ആനിമേറ്റർമാരായ ശ്രീമതി പി.തങ്കമണി,ശ്രീമതി  രാജിമോൾ.പി.എം എന്നിവർ സംബന്ധിച്ചു..

 പദ്ധതിയുടെ ഭാഗമായി 2,4,15,16,17  വാർഡുകളിലെ 5 പേരടങ്ങുന്ന  5 ഗ്രൂപ്പുകൾക്ക് 50000 രൂപ സബ്സിഡി ലഭ്യമാക്കിക്കൊണ്ട്  250 മുട്ടക്കോഴി  വിതരണം നടത്തി.

No comments