Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ കർഷകദിനാഘോഷം വിപുലമായി നടത്തും സംഘാടകസമിതി രൂപീകരിച്ചു


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെയും കിനാനൂർ കരിന്തളം കൃഷി ഭവന്റയും നേതൃത്ത്വത്തിൽ ചിങ്ങം 1 കർഷക ദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. ആഗസ്റ്റ് 17 ന് രാവിലെ 9.30 കാലിച്ചാമരത്ത് നിന്ന് ഘോഷയാത്രയോടു കൂടി ആരംഭിച്ച് കോയിത്തട്ടയിൽ പരിപാടി സംഘടിപ്പിക്കും. മികച്ച കർഷകരെ ആദരിക്കൽ ,കാർഷിക സെമിനാർ , കലാ പരിപാടികൾ, കാർഷിക ക്വിസ്സ് എന്നിവയും നടത്താൻ തീരുമാനിച്ചു.

ചോയ്യം കോട് കൃഷിഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.പി ശാന്ത വികസന സ്റ്റാൻ റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ നാസർ . CH, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ റിംഗ് കമ്മറ്റി ചെയർമാൻ അജിത് കുമാർ K V , പി ധന്യ, മനോജ് തോമസ്, കയനി മോഹനൻ , സി.വി ബാലകൃഷ്ണൻ , ഭരതൻ കരപ്പാത്ത്.. എന്നിവർ സംസാരിച്ചു.  കൃഷി ഓഫീസർ നിഖിൽ നാരായണൻ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റൻറ് ഉഷ നന്ദിയും പറഞ്ഞു

No comments