Breaking News

അർഹതയ്ക്കുള്ള അംഗീകാരം മികച്ച ജനമൈത്രി പ്രവർത്തനത്തിന് നീലേശ്വരത്തെ എം.ശൈലജക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ


നീലേശ്വരം: കോളനികളിൽ സന്നദ്ധ സംഘടനകൾ മുഖാന്തിരം സഹായങ്ങൾ എത്തിച്ചും കോളനികളിൽ മികവിന്റെ പടവുകൾ കുട്ടികൾക്കും യുവതീ യുവാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും വിവിധ സ്ഥലങ്ങളിൽ ട്രോമാ കെയർ പരിശിലനങ്ങൾ സംഘടിപ്പിച്ചും സന്നദ്ധരായവരെ ഉപയോഗിച്ച് നീലേശ്വരത്ത് ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർ സേന ഉണ്ടാക്കി. കുട്ടികൾക്കും രക്ഷിതാ ക്കൾക്കും വിവിധ സംഘടനകളെ ഏകോപിപ്പിച്ച് ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പട്ട് സൈബർ ബോധവൽക്കരണ ക്ലാസ്സുകളും ലഹരിക്കെതിരെ കൂടെയുണ്ട് നിരവധി ബോധവൽക്കരണ ക്ലാസ്സുകളും നടത്തി. കൗമാരക്കാരായ കുട്ടികൾക്ക് ക്ലാസ്സുകൾ വയോജനങ്ങൾക്ക്  മെഡിക്കൽ ക്യാമ്പുകൾ, ഒറപ്പെട്ട താമസിക്കുന്ന ആരോരുമില്ലാത്ത ആളുകളെ സുരക്ഷിത സ്ഥാനങ്ങളിൽ പാർപ്പിച്ചും , മെഴ്സി കോപ്സ്  സംഘടനയുമായി കൈകോർത്ത് മടിക്കൈ എരിക്കുളത്ത് കിഡ്നി പേഷ്യന്റിന് വീട് വച്ച് നൽകിയും സ്റ്റുഡന്റ് പോലീസ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഡ്രിൽ ഇൻസ്ട്രക്ടർ ആയി പ്രവർത്തിച്ചും ജനമൈത്രിയുടെ പ്രവർത്തനങ്ങൾക്ക്  നേതൃത്വപരമായ പങ്കുവഹിച്ചതിനാണ്  ശൈലജക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്. ജനമൈത്രിയുടെ സ്തുത്യർഹമായ പ്രവർത്തനത്തിന് , നീലേശ്വരം റോട്ടറി എക്സലൻസ് അവാർഡിന് ശൈലജ  അർഹരായിരുന്നു.

No comments