Breaking News

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാലിക്കടവ് ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്കിടിച്ചു,ഗൃഹനാഥൻ മരിച്ചു


കാലിക്കടവ് : കരിവെള്ളൂര്‍ ടൗണിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

കരിവെള്ളൂര്‍ നിടുവപ്രത്ത് താമസിക്കുന്ന പ്രവാസി പൊതാവൂരിലെ ചെറുകോട്ട് ഹൗസില്‍ അനന്തൻ(62) ആണ് മരണപ്പെട്ടത് ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാലിക്കടവ് ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബൈക്കാണ് ഇടിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനന്തൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നലെ രാത്രിയിലാണ് മരണപ്പെട്ടത്,
പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കൊട്ടന്‍-കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ:ഗിരിജ(അധ്യാപിക,വെള്ളൂര്‍ ഗവ.എല്‍പി സ്‌കൂള്‍). മക്കള്‍: ഋതിനന്ദ്,ശ്രീനന്ദ്. സഹോദരങ്ങള്‍:മാണിക്യം, മാധവി, കുഞ്ഞമ്പു, രാഘവന്‍, തമ്പായി.

No comments