Breaking News

ലോക പ്രകൃതി സംരക്ഷണ ദിനാചരണം: രാജപുരം സെൻ്റ്.പയസ് കോളേജിൽ നബിൻ ഒടയഞ്ചാലിൻ്റെ ഫോട്ടോ പ്രദർശനം നടത്തി


രാജപുരം: ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് രാജപുരം സെൻ്റ്.പയസ് ടെൻത് കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നബിൻ ഒടയഞ്ചാലിന്റെ ജൈവവൈവിദ്ധ്യ ഫോട്ടോ പ്രദർശനം നടത്തി. മൊബൈലിൽ പകർത്തിയ അമ്പത്തിലധികം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. പ്രകൃതിയുടെ സൂക്ഷ്മ സൗന്ദര്യങ്ങൾ തെളിഞ്ഞ ചിത്രങ്ങൾ ഏറെ ഹൃദ്യമായ അനുഭവമായി. കോളേജ് പ്രിൻസിപ്പൽ ഡോ. ദേവസ്യ എം.ഡി പ്രദർശനം ഉദ്ഘാടനം ചെയ്തു. ജൈവവൈവിദ്ധ്യത്തെക്കുറിച്ചും ഫോട്ടോഗ്രഫിയെ കുറിച്ചും നബിൻ ഒടയഞ്ചാൽ വിദ്യാർത്ഥികളോട് സംസാരിച്ചു. പ്രകൃതിയെ സ്നേഹിക്കാൻ പ്രകൃതിയിലെ കാഴ്ചകളിലേക്ക് തുറക്കുന്ന കണ്ണുകളുണ്ടായാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. ഡോ.മോനിഷ, പി. ജെ, ഡോ. സിജി സിറിയക്, അക്ഷയ.ബി എന്നിവർ സംസാരിച്ചു.

No comments