Breaking News

ഹർഘർ തിരംഗ: മാലോം പടയംകല്ല് കോളനിയിൽ സ്വാതന്ത്ര്യദിനാഘോഷം


മാലോം: ഹർഘർ തരംഗയുടെ ഭാഗമായി പടയംകല്ല് കോളനിയിൽ ദേശീയ പതാകയുയർത്തി. സ്വാതന്ത്ര്യത്തിൻ്റെ  ഏഴുപത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി കോളനിയിലെ മുഴുവൻ വീടുകളിലും പതാകയുയർത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ബളാൽ കുഞ്ഞിക്കണ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാജൻ പുഞ്ച അധ്യക്ഷനായി. സാവിത്രി ശങ്കരൻ, കുഞ്ഞിക്കണ്ണൻ പടയം കല്ല്, അരുൺ വള്ളിക്കടവ്, സദാനന്ദൻ, രാധാരവി, ശങ്കരൻ എന്നിവർ നേതൃത്വം നൽകി.

No comments