Breaking News

മദ്യലഹരിയിൽ കാർ മാറി; മറ്റൊരു കാറുമായി പാഞ്ഞ് ട്രാൻസ്‌ഫോമറിൽ ഇടിച്ചുകയറ്റി


കോട്ടയം: മദ്യലഹരിയില്‍ സ്വന്തം കാറെന്നുകരുതി ബാറിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറുമായി പോയ യുവാവ് വാഹനം ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചുകയറ്റി. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശി ആഷ്ലി സ്വന്തം കാറെന്നുകരുതി മറ്റൊരു കാറുമായി പോവുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. ബാറിന് സമീപത്തുളള കടയില്‍ സാധനങ്ങള്‍ വാങ്ങാനായെത്തിയ വ്യക്തിയുടെ കാറാണ് ആഷ്ലി ഓടിച്ചുപോയത്. താക്കോല്‍ കാറില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ നേരെ ഓടിച്ചുപോവുകയായിരുന്നു.

ആഷ്ലി കാര്‍ മുന്നോട്ടെടുത്തതോടെ കാറിലുണ്ടായിരുന്ന വീട്ടമ്മയും കുട്ടിയും ബഹളം വയ്ക്കുകയും വീട്ടമ്മ കാറിന്റെ സ്റ്റിയറിങ്ങില്‍ കയറിപ്പിടിക്കുകയും ചെയ്തു. ഇതോടെ വണ്ടി നിയന്ത്രണംവിട്ട് ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ചോറ്റാനിക്കര പൊലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്ലി ബാറിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

No comments