Breaking News

ബസിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നൽകി ബസ് ജീവനക്കാർ കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന മലബാർ ബസ് ജീവനക്കാരാണ് നാടിന് മാതൃകയായത്


കൊന്നക്കാട് : ബസിൽ നിന്നും കളഞ്ഞു കിട്ടിയ കൈചെയിൻ ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃക ആയിരിക്കുകയാണ് 

കാഞ്ഞങ്ങാട് - കാലിച്ചാമരം-കൊന്നക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന മലബാർ ബസിലെ ജീവനക്കാരായ ഡ്രൈവർ കുന്നുംകൈയിലെ അജീഷും, വെള്ളരിക്കുണ്ടിലെ

അനുരാജും. ബസിലെ തൊഴിലാളികൾ എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ് ഇരുവരും. ഉച്ചയ്ക്ക് 12.45 ന് കാഞ്ഞങ്ങാട് നിന്നും കൊന്നക്കാട് വരുന്ന സർവ്വീസിനിടയിലാണ് ചായ്യോം സ്വദേശിക്ക് ബസിൽ വച്ച് കൈ ചെയിൻ നഷ്ടമായത്. യാത്രക്കാരൻ ഇതറിയാതെ സ്റ്റോപ്പിൽ ഇറങ്ങുകയും ചെയ്തു. കൊന്നക്കാട് ട്രിപ്പ് അവസാനിപ്പിച്ച് ബസ് പാർക്ക് ചെയ്ത ശേഷമുള്ള പതിവ് പരിശോധനയിലാണ് കൈചെയിൻ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ അവർ ഈ വിവരം സമൂഹ മാധ്യമങ്ങൾ വഴിയും പരിചയക്കാർ വഴിയും പൊതുജനങ്ങളെ അറിയിച്ചതിനെ തുടർന്നാണ് കൈ ചെയിൽ നഷ്ടപ്പെട്ട വ്യക്തിക്ക് ഈ സന്ദേശം ലഭിക്കാൻ ഇടയായത്. തിരിച്ച് കാഞ്ഞങ്ങാടേക്കുള്ള സർവ്വീസിനിടയിൽ ബസ് ജീവനക്കാർ ഉടമസ്ഥനെ കണ്ടെത്തി നഷ്ടപ്പെട്ട സാധനം തിരിച്ച് നൽകുകയായിരുന്നു.

No comments