Breaking News

വെസ്റ്റ്എളേരി പഞ്ചായത്തിൽ സംരഭകത്വ ലോൺ സബ്സിഡി മേള നടത്തി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്‌ഘാടനം ചെയ്തു



കുന്നുംകൈ: വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ വെസ്റ്റ് എളേരി പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്‌സിഡി മേള നടത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ അധ്യക്ഷനായി. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർമാരായ മോളിക്കുട്ടി പോൾ,കെ കെ തങ്കച്ചൻ, സി വി അഖില, ടി വി രാജീവൻ, എം വി ലിജിന, റൈഹാനത്ത്, ജില്ലാ വ്യവസായ കേന്ദ്ര ഇന്റേൺ കുമാരി അശ്വതി എന്നിവർ പങ്കെടുത്തു.

No comments