മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഗുസ്തിയിൽ സാക്ഷിക്കും, ബജ്‌റംഗ് പുനിയക്കും ദീപക്കിനും സ്വർണം
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒമ്പതാം സ്വർണം. വനിതകളുടെ ഗുസ്തിയിൽ സാക്ഷി മാലിക്ക് സ്വർണം നേടി. പുരുഷന്മാരുടെ ഗുസ്തിയിൽ ബജ്‌റംഗ് പുനിയയും ദീപക് പുനിയയും സ്വർണം നേടി. ഇതോടെ ഇരുപത്തിയൊന്ന് മെഡലുകളായി.പുരുഷൻമാരുടെ 86 കിലോ ഫ്രീസ്റ്റൈലിലാണ് ദീപക് പുനിയക്ക് സ്വർണം. വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈൽ ഫൈനലിൽ സാക്ഷി മാലിക്കിന് സ്വർണം. പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്‍രംഗ് പുനിയയും സ്വർണം നേടി. ഫൈനലിൽ പാകിസ്താന്‍റെ മുഹമ്മദ് ഇനാമിനെയാണ് ദീപക് പുനിയ തോല്‍പ്പിച്ചത്. കനേഡിയൻ താരം അന ഗോഡിനസിനെയാണ് സാക്ഷി മാലിക് തോല്‍പ്പിച്ചത്. ഫൈനലിൽ കാനഡയുടെ മക്നീലിനെയാണ് ബജ്‌റംഗ് പുനിയ പരാജയപ്പെടുത്തിയത്. വനിതകളുടെ ഗുസ്തിയില്‍ അന്‍ഷു മാലിക് വെളളി നേടി. ഇന്ത്യക്ക് ആകെ എട്ട് വെളളി മെഡലുകളാണ് കോമൺവെൽത്ത് ഗെയിംസിൽ ലഭിച്ചത്.
No comments