Breaking News

കൊച്ചി കൊലപാതകം ; പ്രതി എന്ന് സംശയിക്കുന്ന അർഷാദ് കാസർഗോഡ് നിന്നും പിടിയിൽ; സജീവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി


കൊച്ചി: കാക്കനാട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സജീവ് കൃഷ്ണന്റെ പോസ്റ്റുംമോർട്ടം നടപടികൾ പൂർ‌ത്തിയായി. ശരിരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ട്. തലക്കും കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. അതേസമയം കേസിൽ പ്രതിയെന്ന് സംശയിക്കുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദ് പിടിയില്‍.


കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോഡ് വച്ചാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ഷാദിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. അർഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീട്ടിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

No comments