Breaking News

'തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ ഉത്തരവ് പ്രതിഷേധാർഹം': കേരള കോൺഗ്രസ് (എം) ബളാൽ മണ്ഡലം കമ്മിറ്റി


വെള്ളരിക്കുണ്ട് :  തൊഴിലുറപ്പ് പദ്ധതിയിൽ ഒരു പഞ്ചായത്തിൽ ഒരേ സമയം 20 ൽ കൂടുതൽ പ്രവർത്തികൾ നടപ്പാക്കാൻ പാടില്ലെന്ന  കേന്ദ്ര സർക്കാർ ഉത്തരവ് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം  കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയെ  തകർക്കാനുള്ള നിഗൂഢ നീക്കത്തിന് ഭാഗമാണെന്നും യോഗം വിലയിരുത്തി. രാജ്യത്ത് കോവിഡ് കാലത്ത് പട്ടിണിമരണം ഒഴിവാക്കി ജനങ്ങൾക്ക് താങ്ങായ ഈ പദ്ധതി മുൻ സർക്കാരുകൾ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ഒന്നൊന്നായി നിർത്തലാക്കാൻ  ശ്രമിക്കുന്ന രാഷ്ട്രീയ അന്ധത ബാധിച്ച മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാരന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കുന്നതിനെതിരെ അണിനിരക്കാൻ യോഗം തീരുമാനിച്ചു. യോഗം ബളാൽ മണ്ഡലം പ്രസിഡണ്ട് ടോമി മണിയംതോട്ടം അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ചെന്നക്കാട്ട്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മൈക്കിൾ ബിജു തൂളിശരിയിൽ,ജോസ്‌ കാക്കകൂട്ടുങ്കൽ,ലിജിൻ ഇരുപ്പക്കാട്ട് ,ബേബി പുതുമന,ബേബി മുതുകത്താനിയിൽ, മേരി ചുമ്മാർ,ബേബി മഞ്ഞാലാട്ടു,മാത്തുക്കുട്ടി പാറയിൽ,ബിജു പാലാട്ടി, ലൂയിസ് പാലമറ്റം, തോമസുകുട്ടി മഠത്തികാട്ടുകുന്നേൽ, ജോസ് പെരുമ്പനാന്നി  തുടങ്ങിയവർ പ്രസംഗിച്ചു.

No comments