Breaking News

ബേളൂർ യു.പി സ്കുളിൽ ഔഷധ തൈ വിതരണം നടത്തി കോടോംബേളൂർ രണ്ടാം വാർഡ് കുടുംബശ്രീ ഏഡിഎസ്


അട്ടേങ്ങാനം: കുടുംബശ്രീ 25 വാർഷികത്തിൻ്റെ ഭാഗമായി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർസ് എഡിഎസ് ഔഷധതൈ വിതരണം ബേളൂർ യു.പി സ്കുളിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജ മനോജ് ഉദ്ഘാടനം ചെയ്തു, രണ്ടാംവാർഡ് മെമ്പർ ജയശ്രീ എൻ എസ് അധ്യക്ഷത വഹിച്ചു, സി ഡി എസ് ചേർപേഴസൺ ബിന്ദു ക്യഷ്ണൻ. പി.ടി.എ പ്രസിഡൻ്റ് എച്ച്. നാഗേഷ്' വാർഡ് കൺവീനർ റനീഷ്.വി , ബേളൂർ സ്കൂൾ പ്രധാനധ്യാപകൻ ഗോപി മാഷ് എന്നീവർ സംസാരിച്ചു. എഡിഎസ് വൈസ് പ്രസിഡൻ്റ് രമണി നന്ദിയും പറഞ്ഞു. ജി എച്ച് എസ് എസ് അട്ടേങ്ങാനം ഔഷധ തൈകളും സ്നേഹാലയത്തിൽ ഭക്ഷ്യ കിറ്റും കൈമാറി

No comments