Breaking News

കൊന്നക്കാട് നാടിന് അഭിമാന മുഹൂർത്തം പാമത്തട്ടിലെ എബിൻ തോമസിന് രണ്ടാം തവണയും പ്രധാനമന്ത്രിയുടെ ധീരതയ്ക്കുള്ള അവാർഡ് കുടുംബാംഗങ്ങളോപ്പം സന്തോഷം പങ്കിട്ട് ബളാൽ പഞ്ചായത്തും


വെള്ളരിക്കുണ്ട് : തുടർച്ചയായി രണ്ടാം  തവണയും പ്രധാനമന്ത്രിയുടെ ധീരതയ്ക്കുള്ള അവാർഡ്  നേടി നാടിനു തന്നെ അഭിമാനമായ സി.ആർ. പി. എഫ്. ജവാന് ഉള്ള  ആദരവ് മാതാപിതാക്കൾക്ക് നൽകി ബളാൽ പഞ്ചായത്ത്‌.

കൊന്നക്കാട് പാമതട്ടിലെ പൂക്കളം തോമസ് വത്സമ്മ ദമ്പതികളുടെ മകനും സി. ആർ. പി. എഫ്. അസി. കമാണ്ടർ  എബിൻ തോമസ് ആണ് വീണ്ടും പ്രധാനമന്ത്രിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയത്.

ഇന്ത്യയുടെഏഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിനആഘോഷത്തിൽ മലയോരത്തിനു തന്നെ അഭിമാനമായ എബിൻ തോമസിനുള്ള ആദരവ് ബളാൽ പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങൾ ഞായറാഴ്ച വൈകിട്ട് പാമതട്ടിലെ വീട്ടിലെത്തി മാതാപിതാകൾക്ക് പൂച്ചെണ്ട്  നൽകി.

സന്തോഷകരമായ  ധന്യമുഹൂർത്തത്തിൽ  എബി തോമസിന്റെ മാതാപിതാക്കൾക്ക്   പ്രസിഡന്റ് രാജു കട്ടക്കയം പൂച്ചെണ്ട് നൽകിപഞ്ചായത്തിന്റെ ആദരം അറിയിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ്  നെടിയകാല  ആസൂത്രണസമിതി ഉപാധ്യക്ഷൻ  ആൻഡ്രൂസ് വട്ടക്കുന്നേൽ ,ജെയിൻ തോമസ് , മോഹനൻ പുല്ലൊടി എന്നിവരും എബിൻ തോമസിന്റെ വീട്ടിലെത്തി.

.ശ്രീനഗറിലെ രംഗ്രേത്തിൽ 2018 നവംബറിൽ ഹിസ്ബുൽ മുജാഹിദിൻ്റെ കശ്മീർ ടോപ് കമാൻഡറെ വധിച്ച ഓപ്പറേഷന് ആണ് എബിൻ തോമസിന്  മെഡൽ ലഭിച്ചത്.

2018  മുതൽ ശ്രീനഗറിൽ റേഞ്ചു   കമാൻഡറായി സേവനമനുഷ്ഠിക്കുന്ന എബി തോമസ് 2019 ലും പ്രധാനമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്..

എബി തോമസിന്റെ നേതൃത്വത്തിലുള്ള  ടീം 2018 - 2022 കാലയളവിൽ ഏകദേശം 13 ഓളം തീവ്രവാദികളെ വധിച്ചിട്ടുണ്ട്

വായാട്ടുപറമ്പ സ്വദേശി ഷാന്റി ജോസഫ്,ആണ് ഭാര്യ: മക്കൾ: ഐവിൻ, ഐഡ, ഐസ

No comments