Breaking News

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്


മട്ടന്നൂർ: മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. സീൽ ചെയ്ത വോട്ടിങ്ങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിലെത്തിച്ചു.

റെക്കോർഡ് പോളിങ്ങ് നടന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫും യുഡിഎഫും.84.61 ശതമാനമെന്ന റെക്കോർഡ് പോളിങ്ങാണ് മട്ടന്നൂരിൽ രേഖപ്പെടുത്തിയത്.കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പകളിൽ 83 ശതമാനമായിരുന്നു പോളിങ്ങ്.

പോളിങ്ങ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽ ഡി എഫിന്റെയും യുഡിഎഫിൻ്റേയും അവകാശവാദം,

2012 ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് 20 ഉം യുഡിഎഫ് 14 സീറ്റുകളിലുമാണ് വിജയിച്ചത്. 2017 ൽ യുഡിഎഫിന്റെ എട്ട് സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുത്ത് എൽ ഡി എഫ് 28 വാർഡുകളിൽ വിജയം നേടി.

കഴിഞ്ഞ തവണ കൈവിട്ട സീറ്റുകൾ തിരിച്ചു പിടിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശ വാദം.അതേ സമയം ഭൂരിപക്ഷം വർദ്ധിപ്പിച്ച് ചരിത്ര വിജയം നേടുമെന്ന് എൽ ഡി എഫും പ്രതീക്ഷ പങ്കുവയ്ക്കുന്നു.

വോട്ടെടുപ്പിന് ശേഷം സെക്ടറൽ ഓഫീസർമാർ വോട്ടിംഗ് മെഷീനുകൾ ബൂത്തുകളിൽ നിന്ന് ശേഖരിച്ച് ശനിയാഴ്ച രാത്രിയോടെ മട്ടന്നൂർ എച്ച് എച്ച് എസ് എസിലെ സ്ട്രോങ് റൂമിൽ എത്തിച്ചു

തിങ്കളാഴ്ച രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രണ്ട് കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

No comments