Breaking News

ജില്ല റബർമാർക്കറ്റിങ്ങ് സൊസൈറ്റിയിലെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടാത്തതിൽ പ്രതിഷേധം: സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ വെള്ളരിക്കുണ്ട് ഓഫീസിന് മുമ്പിൽ നിക്ഷേപകരുടെ ധർണ്ണ നാളെ


വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ല റബർമാർക്കറ്റിങ്ങ് സൊസൈറ്റിയിലെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടാത്തതുമായി ബന്ധപെട്ട്, തുടർ സമരത്തിന്റെ ഭാഗമായി നിക്ഷേപക കുട്ടായ്മയുടെ ആഭിമുഖ്യത്തിൽ, നിക്ഷേപങ്ങൾ കാലാവധി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു നൽകാത്തതിൽ, സർക്കാർ നടപടികൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടും, 

നാലഞ്ചു വർഷമായി നിക്ഷേപകർ നിരന്തരമായി പരാതികൾ നൽകിയിട്ടും, സൊസൈറ്റിക്കെതിരെ

നിക്ഷേപങ്ങൾ തിരികെ കൊടുക്കുവാൻ ആവശ്യമായ നടപടികളൊന്നും സ്വീകരിക്കാത്ത സഹകരണ വകുപ്പ് രജിസ്റ്റട്രാറുടെ പ്രവർത്തനത്തിൽ പ്രതിക്ഷേധിച്ചു കൊണ്ടും,

ആഗസ്റ്റ് 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്  ജില്ലാ  സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ (വെള്ളരിക്കുണ്ട്) ഓഫീസിന് മുമ്പിൽ ധർണാ സമര നടത്തുന്നു. സംയുക്ത സമരസമിതി ചെയർമാൻ കെ.വി മാത്യു സമരം ഉത്ഘാടനം ചെയ്യും.

മുഴുവൻ നിക്ഷേപകരും സമരത്തിൽ പങ്കെടുക്കണമെന്ന് സമരസമിതി ഭാരവാഹികൾ ആഹ്വാനം ചെയ്തു.

No comments