Breaking News

ബളാൽ മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് കമ്മറ്റി വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച ഉത്തരമേഖലാ വടംവലി മത്സരത്തിൽ സ്പോർട് സെൻ്റർ ബാനം ജേതാക്കളായി


വെള്ളരിക്കുണ്ട് : യൂത്ത്‌ കോൺഗ്രസ്സ് നേതാവായിരുന്ന കനകപ്പള്ളിയിലെ വിനോജ് മാത്യുവിന്റെ സ്മരണയ്ക്കായി ബളാൽ മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ച ഉത്തരമേഘലാ വടംവലി മത്സരത്തിൽ സ്പോട്സ് സെൻ്റർ ബാനം ജേതാക്കളായി. വെള്ളരിക്കുണ്ട് ബെല്ലാരി ടീം റണ്ണർ അപ്പ് ആയി.

ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം മത്സരം ഉത്ഘാടനം ചെയ്തു. ബിബിൻ അറയ്ക്കൽ അധ്യക്ഷത വഹിച്ചു,ഡി.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം. പി ജോസഫ്, പരപ്പബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, സണ്ണി കള്ളുവേലിൽ തുടങ്ങിയവർ സംസാരിച്ചു.




വെള്ളരിക്കുണ്ട് മങ്കയത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലാണ് വടംവലി മത്സരം നടന്നത്.

ഒന്നാം സ്ഥാനക്കാർക്ക് 15001 രൂപ ക്യാഷ് അവാർഡും വിനോജ് മാത്യു സ്മാരകട്രോഫിയും

രണ്ടാം സ്ഥാനക്കാർക്ക് 10001 രൂപയും ട്രോഫിയും മൂന്നാം സ്ഥാന ക്കാർക്ക് 7001 രൂപയും ട്രോഫിയും, നാലാം സ്ഥാനക്കാർക്ക് 5001 രൂപയും ട്രോഫിയും വിതരണം ചെയ്തു

വിജയികൾക്കുള്ള സമ്മാനദാനം യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്ത്‌ അംഗവുമായ ജോമോൻ ജോസ് നിർവ്വഹിച്ചു.

No comments