Breaking News

ആവേശമായി വെള്ളരിക്കുണ്ടിൽ നടന്ന ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് അണ്ടർ 17 അണ്ടർ 19 വിഭാഗങ്ങളിലായാണ് മത്സരം നടന്നത്


വെള്ളരിക്കുണ്ട്:  കാസർകോട് ജില്ലാ വടംവലി അസോസിയേഷൻ്റേയും വെള്ളരിക്കുണ്ട് സ്പോർട്സ് അക്കാദമി സംയുക്താഭിമുഖ്യത്തിൽ വെള്ളരിക്കുണ്ടിൽ നടന്ന വടംവലി ചാമ്പ്യൻഷിപ്പ് നാടിന് ആവേശമായി.   അണ്ടർ 17 അണ്ടർ 19 വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. 33 ടീമുകളിൽ നിന്നായി മുന്നൂറ്റിമുപ്പതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.  സ്കൂൾ മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാംകുളം മത്സരം ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് സ്പോർട്സ് അക്കാദമി പ്രസിഡണ്ട് ബേബി കുഞ്ചിറക്കാട്ട് അധ്യക്ഷനായി. സംസ്ഥാന വടംവലി അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രൊഫ.പി.രഘുനാഥ് മുഖ്യാതിഥിയായി. സെൻ്റ് ജൂഡ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം അന്നമ്മ, പഞ്ചായത്തംഗം വിനു കെ.ആർ, ബെന്നി പ്ലാമൂട്ടിൽ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ രാജൻ സ്വാതി സ്വാഗതവും സ്ക്കൂൾ പ്രിൻസിപ്പൽ ഷാജു കെ.കെ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് അധ്യക്ഷനായി. സ്കൂൾ മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാംകുളം അനുഗ്രഹഭാഷണം നടത്തി. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി സമ്മാനദാനം നടത്തി. വടംവലി അസോ. സംസ്ഥാന ജന.സെക്രട്ടറി പ്രവീൺ മാത്യു സംസാരിച്ചു. ഹിറ്റ്ലർ ജോർജ് നന്ദി പറഞ്ഞു. 

അണ്ടർ 17 ആൺകുട്ടികളുടെ മത്സരത്തിൽ ജി.എച്ച്.എസ് കുണ്ടംകുഴി ഒന്നാം സ്ഥാനം നേടി. എ ജി എച്ച് എസ് കോടോത്ത് രണ്ടാംസ്ഥാനം

പെൺകുട്ടികളുടെ വിഭാഗം ജി.എച്ച്.എസ് എസ് പരപ്പ ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് ചായ്യോത്ത് രണ്ടാംസ്ഥാനം നേടി

മിക്സഡ് വിഭാഗത്തിൽ ജിഎച്ച്എസ്എസ് കുണ്ടംകുഴി ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ്.പരപ്പ രണ്ടാം സ്ഥാനം

അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ യുവചേതന ചായിറ്റടുക്കം ജേതാക്കളായി. രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് കുണ്ടംകുഴി

പെൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചായ്യോത്ത് ഒന്നാം സ്ഥാനവും, ജിഎച്ച്എസ്എസ് കുണ്ടംകുഴി രണ്ടാം സ്ഥാനം നേടി. 

മിക്സഡ് വിഭാഗത്തിൽ സെൻ്റ്. ജൂഡ്സ് എച്ച്.എസ് എസ് വെള്ളരിക്കുണ്ട് ഒന്നാം സ്ഥാനം നേടി.




No comments