Breaking News

പച്ചക്കറി വില കുതിച്ചുയരുന്നു; ഇനിയും വർധിക്കുമെന്ന് വ്യാപാരികൾ


തിരുവനന്തപുരം: ഓണവിപണി സജീവമാകാനിരിക്കെ പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വില കുതിക്കുന്നു. പച്ചക്കറിക്ക് മുപ്പത് രൂപ വരെ വില ഉയര്‍ന്നപ്പോള്‍ അരി 38ല്‍ നിന്ന് 50ലേക്ക് എത്തി. ഓണം മുന്നില്‍ കണ്ട് പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് കനത്ത മഴ തിരിച്ചടിയായി.ഓണവിപണിയിലേക്ക് നാടന്‍ പച്ചക്കറികളുടെ വരവ് കുറഞ്ഞു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ടായ അപ്രതീക്ഷിത മഴ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും ഗണ്യമായി കുറച്ചു. മാങ്ങ, നാരങ്ങ, ഏത്തക്കായ. ഇഞ്ചി എന്നിവയ്‌ക്കെല്ലാം നൂറുരൂപയ്ക്കടുത്താണ് വില. കാബേജ്, ക്യാരറ്റ് അടക്കമുള്‌ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് 60രൂപയാണ് വില. തിരുവോണമടുക്കുന്നതോടെ വില ഉയരും.പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70ലേക്ക് ഉയര്‍ന്നിരുന്നു. വറ്റല്‍ മുളക് 260ല്‍ നിന്ന് 300 ആയി. തക്കാളി, വെണ്ടയ്ക്ക, സവോള എന്നിവയുടെ വില കാര്യമായി കൂടിയിട്ടില്ല. രണ്ട് മാസത്തിനുള്ളില്‍ അരിക്ക് 15 രൂപയാണ് കൂടിയത്.

No comments