Breaking News

എഫ് എസ് സി ടി ഒ മലയോര പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും കുടുംബ സംഗമവും ഓണാഘോഷവും നടത്തി


വെള്ളരിക്കുണ്ട് : അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സംഘടനയായ എഫ് എസ് ഇ ടി ഓ വെള്ളരിക്കുണ്ട് താലൂക്ക് കമ്മിറ്റിയുടെ കീഴിലുള്ള വിവിധ പഞ്ചായത്തുകളിൽ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. 

കിനാനൂർ കരിന്തളം പഞ്ചായത്ത് കുടുംബ സംഗമം ജി എച്ച് എസ് എസ് ചായോത്ത് കെ എസ് ടി എ ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ സുരേഷ് കുമാർ ,  വികെ റീന,  എം ബിജു,  പി രവി ,  അഷ്റഫ് , സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

എസ് എസ് ഇ ടി ഒ വെസ്റ്റ് എളേരി  പഞ്ചായത്ത് കുടുംബ സംഗമവും ഓണാഘോഷവും പി. എ .സി വരക്കാട് വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു മുരളിധരൻ ഉദ്ഘാടനം ചെയ്തു. എം പവിത്രൻ ,  കെ വസന്തകുമാർ ,  കെ എം ബിജിമോൾ എന്നിവർ സംസാരിച്ചു.

എഫ് എസ് ഇ ടി ഓ ഈസ്റ്റ് എളേരി പഞ്ചായത്ത് കുടുംബ സംഗമം കമ്പല്ലൂരിൽ നടന്നു. യുവകവി ജിതേഷ് കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു.  പി ജനാർദ്ദനൻ , പ്രമോദ് കുമാർ എ വി ,  രമേശൻ എന്നിവർ സംസാരിച്ചു.

 അധ്യാപകരുടെയും ജീവനക്കാരുടെയും കലാപരിപാടികളോടൊപ്പം കുടുംബാംഗങ്ങളുടെയും  പരിപാടികൾ ചേർന്നപ്പോൾ  കുടുംബ സംഗമം കൂടുതൽ ആകർഷകമായി

No comments