Breaking News

സംസ്ഥാന വടംവലി പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട അട്ടേങ്ങാനം തട്ടുമ്മലിലെ രാജീവൻ പെർഫെക്ടിനെ ആദരിച്ചു


അട്ടേങ്ങാനം: ഹരിയാനയിൽ നടക്കുന്ന വടംവലി മത്സരത്തിൽ സീനിയർ കേരള ടീമിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രാജീവൻ പെർഫെക്റ്റിനെ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി. ശ്രീജ, വൈസ് പ്രസിഡന്റ്‌ പി. ദാമോദരൻ എന്നിവർ ചേർന്നു പൊന്നാട അണിയിച്ചു. യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ. എസ്,വാർഡ് മെമ്പർമാരായ ജഗനാഥ്‌. എം. വി, കുഞ്ഞികൃഷ്ണൻ. കെ. എം, കുഞ്ഞികൃഷ്ണൻ. പി, പഞ്ചായത്ത് യൂത്ത് ക്യപ്റ്റൻറനീഷ്‌, വി ശിവകുമാർ, നാരായണൻ,ഷൈജു,കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

No comments