Breaking News

വെസ്റ്റ്എളേരി പഞ്ചായത്ത്, നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രം സംയുക്താഭിമുഖ്യത്തിൽ എളേരി അടുക്കളമ്പാടിയിൽ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


നർക്കിലക്കാട്: വെസ്റ്റ്എളേരി പഞ്ചായത്ത് നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ എളേരി അടുക്കളമ്പാടിയിൽ വച്ച് ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫിസർ ഷമീർ, ഡോ.അശ്വന്ത് എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർ സി.പി.സുരേശൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ആഷ വർക്കർമാരും, ആരോഗ്യ വിഭാഗം ഫീൽഡ്സ്റ്റാഫും വീടുകളിൽ സന്ദർശനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് എലിപ്പനി പ്രതിരോധ ഗുളിക ഡോക്സി സൈക്ലിൻ വിതരണം ചെയ്തു. ജൂനി. ഹെൽത്ത് ഇൻസ്പെക്ടർ നളിനാക്ഷൻ ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സോന ജോൺ, ജെ പി എച്ച് എൻ ഷൈനി തോമസ്, മേരി എം.യു, ആശവർക്കർ പ്രമീള, ദിവ്യ, വൽസമ്മ, സാലി, ലീല എന്നിവർ പങ്കെടുത്തു. ഊരുമൂപ്പൻ മാധവൻ, ആനിമേറ്റർ ലത, എസ്.റ്റി പ്രമോട്ടർ നിഷ എന്നിവർ പങ്കെടുത്തു.

No comments