Breaking News

ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കള്ളാറിൽ സംഘാടക സമിതി ഓഫീസ് തുറന്നു


രാജപുരം: കള്ളാറില്‍ വെച്ച് ഓക്ടോബര്‍ 16,17 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കള്ളാറിൽ സംഘാടക സമിതി ഓഫീസ് തുറന്നു. ജില്ലാ സെക്രട്ടറി എം സുമതി ഉദ്ഘാടനം ചെയ്തു. സൗമ്യ വേണുഗോപാലൻ അധ്യക്ഷയായി. ഒക്ലാവ് കൃഷ്ണൻ, പി ശന്തകുമാരി, രജനികൃഷ്ണൻ, പി വി ശ്രീലത എന്നിവർ സംസാരിച്ചു. എം ലക്ഷ്മി സ്വാഗതം പറഞ്ഞു. ഒക്‌ടോബർ 5ന് ജില്ലായിലെ മുഴുവൻ യൂണിറ്റുകളിലും, മുഴുവൻ പ്രവർത്തകരുടെയും വീടുകളിലും പതാക ഉയരും. സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലായിലെ 12 ഏരിയായിലും അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും.  30ന് കുമ്പളയില്‍ നവ കേരള സെമിനാറും, ഓലമൊടയില്‍ മത്സരവും നടക്കും. ഓക്ടോബര്‍ 1ന് കുമ്പളയില്‍ കേരളത്തിലെ സ്ത്രികള്‍ പിന്നിട്ട വഴികള്‍ എന്ന വിഷയത്തില്‍ സെമിനാറും,  കൂട്ടയോട്ട മത്സരവും നടക്കും. കാസര്‍കോട് സ്വതന്ത്ര ഇന്ത്യയിലെ സ്ത്രി വിരുദ്ധ നയങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും, 100 മീറ്റര്‍ ഓട്ട മസ്തരവും നടക്കും. കാറഡുക്കയില്‍ സ്ത്രി സംരക്ഷണ നിയമങ്ങളും എന്ന സെമിനാറും, ചിത്ര രചനയും നടക്കും, ബേഡകത്ത് ചണ്ഡാലഭിക്ഷുകി 100 വാര്‍ഷികം എന്ന വിഷയത്തില്‍ സെമിനാറും, നടത്ത മത്സരവും നടക്കും, ഉദുമയില്‍ സ്ത്രികളും സൈബര്‍ ഇടങ്ങളും എന്ന സെമിനാറും, ഷിട്ടില്‍ ടൂര്‍ണമെന്റും നടക്കും, കാഞ്ഞങ്ങാട് മാറ്റത്തിനായ് സ്ത്രി സമൂഹം സെമിനാറും, വിപ്ലവ ഗാന മത്സരവും നടക്കും, എളേരിയില്‍ കുടുംബശ്രീ പിന്നിട്ട 25 വര്‍ഷം എന്ന സെമിനാറും, നടത്ത മത്സരവും, നീലേശ്വരത്ത് മാധ്യമങ്ങളുടെ രാഷ്ടീയം എന്ന സെമിനാറും, കമ്പവലി മത്സരവും നടക്കും, ചെറുവത്തൂരില്‍ അകം പുറം പുസ്തക ചര്‍ച്ചയും, നടത്ത മത്സരവും നടക്കും, തൃക്കരിപ്പൂര്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാറും, ഷൂട്ടൗട്ട് മത്സരവും നടക്കും. ഇതോടെപ്പം ഓക്ടോബര്‍ 4 മുതല്‍ 10 വരെ വില്ലേജ് തലത്തില്‍ സെമിനാര്‍, കലാപരിപാടികള്‍ നടക്കും.

No comments