Breaking News

ഭാരത് ജോഡോ യാത്ര ; ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ബൈക്ക് റാലി നടത്തി


വെള്ളരിക്കുണ്ട് : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ബളാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെനേതൃത്വത്തിൽ എടത്തോട് മുതൽ കൊന്നക്കാട് വരെ ബൈക്ക് റാലി നടത്തി.

നൂറ് കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ അണി നിരന്ന ബൈക്ക് റാലി ഡി. സി. സി പ്രസിഡൻ്റ് പി കെ ഫൈസൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം പി ജോസഫ് ന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു ,ഭാരത് ജോഡോയാത്രയുടെ നിയോജക മണ്ഡലം ചെയർമ്മാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു

,മലോത്ത് സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹരീഷ് പി നായർ ,എം. രാധമണി, ഡാർലിൻ ജോർജ് കടവൻ,അലക്സ് നെടിയകാല , സിബിച്ചൻ പുളിങ്കാല ,ജയിൻ തോക്കനട്ട്, ,പി സി രഘു നാഥൻ തുടങ്ങിയവർ നേത്വത്തം നൽകി

No comments