Breaking News

കമ്പല്ലൂർ കൊല്ലാടയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


കമ്പല്ലൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കമ്പല്ലൂർ കാട്ടുപൊയിലിലെ ചാമക്കാലായിൽ മുരളീധരൻ നായർ (67) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കൊല്ലാടയിലെ ആയുർവേദ ആസ്പത്രിക്കടുത്ത് വച്ചായിരുന്നു അപകടം. ഓണത്തിന്റെ കിറ്റ് വാങ്ങാൻ കൊല്ലാടയിലെ പൊതുവിതരണ കേന്ദ്രത്തിലേക്ക് സ്കൂട്ടിയിൽ പോകുകയായിരുന്നു മുരളീധരൻ നായർ, എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ വന്ന ബൈക്ക് സ്കൂട്ടറെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. മുരളീധരൻ നായരെ ചെറുപുഴയിലും തുടർന്ന്‌ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരൻ ഇടക്കുന്നേൽ ആൽബിനെ ( 23 ) പരിക്കുകളോടെ പയ്യന്നുരിലെ ഒരു സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ : ഓമന. മക്കൾ: ഹരീഷ് (യു.കെ.), ഹരിത (അധ്യാപിക, ആലക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ദർശന (യു.കെ), സജിത്ത് (നെല്ലിപ്പാറ) സംസ്കാരം പിന്നീട്

No comments