Breaking News

വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; കേരള യൂത്ത് ഫ്രണ്ട് (എം)


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിലും മലയോര പ്രദേശത്തും തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും, ഫുട് പാത്തുകളിലും, റോഡുകളിലും കൂട്ടംകൂടി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ കാൽനടയാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഒരു പോലെ ഭീഷണി ആയിരിക്കുകയാണെന്ന് കേരള യൂത്ത്ഫ്രണ്ട് എം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. പ്രഭാത സവാരിക്ക് പോകേണ്ടവർ ആയുധം കരുതി പുറത്തിറങ്ങേണ്ട അവസ്ഥയാണ് നഗരത്തിൽ. കഴിഞ്ഞ ദിവസം നഗരത്തിൽ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. ഇട്ടമ്മൽ സ്വദേശി രാമകൃഷ്ണനെ ആണ് കഴിഞ്ഞ ദിവസം നായ കടിച്ച നിലയിൽ ചുമട്ടുതൊഴിലാളികൾ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തെരുവുനായ ശല്യം അവസാനിപ്പിക്കാൻ അധികൃതർ എത്രയുംവേഗം തയ്യാറാകണമെന്ന് യൂത്ത് ഫ്രണ്ട് എം കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജന ജീവന് ഭീഷണിയായ ഈ പ്രശ്നത്തിൽ നഗരസഭ  അധികാരികൾ എത്രയും വേഗം കണ്ണു തുറക്കണമെന്നും , ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ടിലിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവി സ്റ്റീഫൻ, സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വക്കേറ്റ് വിനയ് മങ്ങാട്ട്,ഓഫീസ് ചാർജ് സെക്രട്ടറി വിൻസെന്റ് ആവിക്കൽ, ജില്ലാ സെക്രട്ടറിമാരായ രാജേഷ് സി ആർ, ജോജി, ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ മെൽവിൻ ക്രിസ്റ്റോ, ജോജി, മനോജ്, മാത്യു ഷാജി, ജോബിൻ ജോൺസൺ, മരിയ ജോയ്  തുടങ്ങിയവർ സംസാരിച്ചു.

No comments