Breaking News

ഹരിതകർമ്മ സേന പ്രവർത്തകർക്കും ആശാവർക്കർമാർക്കും ബളാൽ പഞ്ചായത്തിന്റെ ഓണക്കോടി


വെള്ളരിക്കുണ്ട് : പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ വീടുകളിൽ ചെന്ന് ശേഖരിക്കുന്ന ബളാൽ പഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തകർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന  അശാവർക്കർമാർക്കും ഓണക്കോടി നൽകി ഭരണസമിതി അംഗങ്ങൾ. പഞ്ചായത്തിലെ 32 ഹരിതകർമ്മ സേനപ്രവർത്തകർക്കും 20 ആശാവർക്കർമാർക്കുമാണ് ഓണനാളിൽ ഉടുത്ത്‌ ഒരുങ്ങാൻ പഞ്ചായത്ത്‌ ഓണക്കോടികൾ നൽകിയത്.


ബളാൽ പഞ്ചായത്തിലെ പതിനാറു വാർഡുകളിലും ഹരിത കർമ്മ സേന പ്രവർത്തകർ എന്നനിലയിൽ അവർനടത്തിയ മാതൃകാപരമായപ്രവർത്തനങ്ങങ്ങളും ആരോഗ്യമേഖലയിൽ ആശാവർക്കർ മാരുടെ നിരന്തരമുള്ള ഇടപെടലുകളും മുൻനിർത്തിയാണ് പഞ്ചായത്ത്‌ ക്ഷണിക്കപ്പെട്ട സദസ്സ് മുൻപാകെ ഇവരെ ആദരിക്കുകയും ഒപ്പം ഓണക്കോടികൾ നൽകുകയും ചെയ്തത്.

പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഓണക്കോടികൾ കൈമാറി.

പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.. വൈസ് പ്രസിഡന്റ് എം. രാധാമണി

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടി കാലയിൽ. ടി. അബ്ദുൾ കാദർ. പി. പത്മാവധി. ജില്ലാ  ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത്‌ അംഗങ്ങളായ ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ. പി. സി. രഘുനാഥൻ നായർ, സന്ധ്യ ശിവൻ. കെ. വിഷ്ണു. മോൻസി ജോയ്. ബിൻസി ജെയിൻ. എം. അജിത പഞ്ചായത്ത്‌ എന്നിവർപ്രസംഗിച്ചു.

No comments