Breaking News

ഇടുക്കി മാങ്കുളത്ത് നാട്ടുകാർ പുലിയെ തല്ലിക്കൊന്നു; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു


ഇടുക്കി: വീട്ടിലെ ആടുകളെ ആക്രമിച്ച പുലിയെ നാട്ടുകാർ തല്ലിക്കൊന്നു. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് സംഭവം. നിരവധി തവണ പുലിയുടെ ശല്യം നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിരുന്നു. വനം വകുപ്പ് അധികൃതർ പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കൂട്ടിൽ വീണിരുന്നില്ല. ഇന്ന് രാവിലെ അമ്പതാംമൈൽ സ്വദേശി ഗോപാലനെയും വീട്ടിൽ ആടുകളെയുംആക്രമിച്ച പുലിയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തല്ലി കൊല്ലുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

No comments