സഹജീവി സ്നേഹത്തിൻ്റെ മാതൃക തീർത്ത് കുമ്പളപ്പള്ളി എസ് കെ ജി എം ഏ യു പി സ്കൂളിൻ്റെ ഓണാഘോഷം കിടപ്പിലായ കുട്ടികൾക്ക് വീട്ടിലെത്തി ഓണക്കോടിയും കിറ്റും നൽകി
കുമ്പളപ്പള്ളി: നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോഴും കുമ്പളപ്പള്ളി എസ് കെ ജി എം ഏ യു പി സ്കൂൾ ഓണാഘോഷം വേറിട്ടതായിരുന്നു.
ശാരീര ബുദ്ധിമുട്ടുകൾ മൂലം സ്കൂളിൽ പോകാൻ സാധിക്കാതെ വീട്ടിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥികളുടെ വീട്ടിലെത്തി ഓണക്കോടിയും ഓണസദ്യയ്ക്കുള്ള വിഭവങ്ങളും കൈമാറിക്കൊണ്ടാണ് ഇവർ ഈ ഓണക്കാലത്ത് സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃക തീർത്തത്.
കൂടാതെ ഓണാഘോഷ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും, രക്ഷിതാക്കളും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് പരിപാടി ആവേശത്തിലാഴ്ത്തി. പരിപാടിക്ക് ശേഷം ഓണസദ്യയും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്. സ്കൂൾ മാനേജർ കരിമ്പിൽ വിശ്വനാഥൻ നേതൃത്വം നല്കി. പ്രധാനധ്യാപകൻ ജോളി ജോർജ്, പിടിഎ പ്രസിഡൻ്റ് രാജ് മോഹനൻ, മദർ പിടിഎ പ്രസിഡൻ്റ് മിനി രാജു, ഇന്ദുലേഖ ടീച്ചർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
No comments