Breaking News

'റൈഡർ സൂപ്പർസ്റ്റാർ'; അജിത്തിനും സംഘത്തിനൊപ്പം ലഡാക്ക് ബൈക്ക് ട്രിപ്പിൽ മഞ്ജു വാര്യരും


അജിത് നായകനാകുന്ന പുതിയ ചിത്രം 'എകെ 61'ൽ മഞ്ജു വാര്യരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ബ്രേക്കിൽ അജിത്തിനും സംഘത്തിനുമൊപ്പം ലഡാക്ക് പര്യടനത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് മഞ്ജു. നടിയും യാത്രയെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചിട്ടുണ്ട്.'ഞങ്ങളുടെ റൈഡർ സൂപ്പർ സ്റ്റാർ അജിത് കുമാർ സാറിന് വലിയ ഒരു നന്ദി! അദ്ദേഹം ഒരു വലിയ യാത്രികൻ ആയതിനാൽ, അദ്ദേഹത്തിനൊപ്പം ഫോർ വീലറിൽ ഒരുപാടു ദൂരം സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ഞാൻ ഒരു ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയുടെ മിസ്റ്റർ സുപ്രേജ് വെങ്കിട്ടിനെ അജിത് സാർ പരിചയപ്പെടുത്തിയത് അഭിമാനകരമായ കാര്യമാണ്! നന്ദി സർ! ഒത്തിരി സ്നേഹം', മഞ്ജു യാത്രയെക്കുറിച്ച് പറഞ്ഞു.

'എകെ 61'ൽ മഞ്ജു വാര്യർ അജിത്തിന്റെ ജോഡിയായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സംവിധായകന് പുതുമയുള്ള ഒരു ജോഡിയെ ആവശ്യമായിരുന്നു. മഞ്ജു കഥാപാപത്രത്തിന് അനുയോജ്യയായിരിക്കുമെന്ന് തോന്നുകയും ഈ വർഷം ആദ്യം തന്നെ താരത്തെ സമീപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. നേരത്തെ ധനുഷ് നായകനായ അസുരനിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. 'നേർക്കൊണ്ട പാർവൈ', 'വലിമൈ' എന്നീ സിനിമകൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'എകെ 61'. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

No comments