Breaking News

കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവ്


കെയര്‍ ഗിവര്‍ ഒഴിവ്


അജാനൂര്‍ ഗ്രാമപഞ്ചായത്ത് വെള്ളിക്കോത്തിലെ സായം പ്രഭ വയോജന പരിപാലന കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തില്‍ പരിചാരകന്റെ (കെയര്‍ ഗിവര്‍) ഒഴിവ്. പ്രീഡിഗ്രിയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയായവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി സെപ്റ്റംബര്‍ 22ന് രാവിലെ 11.30ന് പഞ്ചായത്തില്‍ എത്തണം.


അധ്യാപക ഒഴിവ്      

                                             

ജി.എഫ്.വി.എച്ച്.എസ്.എസ് ചെറുവത്തൂരില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ്, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് എന്നീ തസ്തികകളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ തിങ്കളാഴ്ച(സെപ്റ്റംബര്‍ 19ന്) രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍ 04672261470  


ജി.എം.വി.എച്ച്.എസ്.തളങ്കര വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഡയറ്റെറ്റിക് എയ്ഡ് വിഷയത്തില്‍ വൊക്കേഷണല്‍ ടീച്ചറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച്ച തിങ്കളാഴ്ച്ച(സെപ്റ്റംബര്‍ 19ന് ) രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 7736265671.


ഡോ.അംബേദ്കര്‍ ഗവ.എച്ച്.എസ്.എസില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച(സെപ്റ്റംബര്‍ 19) രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍ 04672279500, 9446736144.

No comments