മലയോരത്തു നിന്നും ഉയർന്നു വന്ന ജനകീയ നേതാവ്.. അഡ്വ.പാവൽ കുഞ്ഞിക്കണ്ണന് വിട
വെള്ളരിക്കുണ്ട്: പാവൽ കുഞ്ഞിക്കണ്ണന് വിട. സിപിഐ(എം) കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായിരുന്നു.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ പാവൽ ആണ് സ്വദേശം. കെ എസ് വൈ എഫിന്റെ നേതൃനിരയിൽ പ്രവർത്തിച്ച സഖാവ് മലയോര മേഖലയിലും അവിഭക്ത കണ്ണൂർ ജില്ലയിലെ മറ്റു പ്രദേശങ്ങളിലും പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു.
അഭിഭാഷകവൃത്തിയുടെ ഭാഗമായി കാഞ്ഞങ്ങാടേക്ക് താമസം മാറിയ പാവൽ തുടർന്ന് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്.
കെ എസ് കെ ടി യു, ജില്ലാ ഭാരവാഹിയായും സിപിഐ(എം) കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. സി.പി.എമ്മിൻ്റെയും ഇടതു പ്രസ്ഥാനങ്ങളുടെയും വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിച്ച നേതാവാണ് പാവൽ കുഞ്ഞിക്കണ്ണൻ
No comments