പടന്നക്കാട് അണക്കെട്ടിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇന്നലെ വൈകീട്ട് കൂട്ടുകാരൊത്ത് പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശി രാജ് റോയി (23) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 11.45 ഓടെ അഗ്‌നിരക്ഷാ സേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. കൂട്ടുകാരൊത്ത് പുഴയുടെ പടിഞ്ഞാറു ഭാഗത്തു നിന്നും കിഴക്ക് ദിക്കിലേക്ക് നീന്തുന്നതിനിടെ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയ ഭാഗത്ത് നീരൊഴുക്കു കൂടുതല്‍ ആയതിനാല്‍ കൈകാല്‍ തളര്‍ന്ന് മുങ്ങി താഴുകയായിരുന്നു. ഇന്നലെ വൈകീട്ട് 6.45 വരെ തിരച്ചില്‍ നടത്തി നിര്‍ത്തിയിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും തിരച്ചില്‍ ആരംഭിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം സഹോദരനോടൊപ്പം കാഞ്ഞങ്ങാട് എത്തിയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കുറ്റിക്കോല്‍ എന്നീ അഗ്‌നിരക്ഷാ നിലയങ്ങളിലെ സ്‌ക്കൂബ ടീം ജില്ല വാട്ടര്‍ റെസ്‌ക്യു തലവനും ഉപ്പള അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസറുമായ കെ വി പ്രഭാകരന്‍, കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ പി.വി. പവിത്രന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ നസറുദ്ദീന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സതീഷ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വി.എസ് ജയരാജന്‍, എച്ച് ഉമേശന്‍, ഇ ടി മുകേഷ്, അരുണ്‍, ഇ.കെ.അജിത്ത്, പി രാജേഷ് വരുണ്‍ഗോപി, പ്രകാശന്‍, നന്ദകുമാര്‍ , വരുണ്‍, വിനിത്, ഹോംഗാര്‍ഡുമാരായ കെ.കെ സന്തോഷ്, എന്‍ വി ബാബു, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപ്, ശിവപ്രസാദ്, എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.രവീന്ദ്രന്‍, ഭാര്‍ഗവി നീലേശ്വരം എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
No comments