വിറക് കൊണ്ട് മരുമകന്റെ തലക്കടിച്ചു; അമ്മാവനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
വെള്ളരിക്കുണ്ട്: മാലോം കായക്കുന്നിലെ ആനമഞ്ഞൾ തലക്കുളം റോഡിൽ വച്ച് വിറക് കഷ്ണം കൊണ്ട് മരുമകനായ രാഘവനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ അമ്മാവനായ തേർ എന്നയാൾക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. രാഘവൻ്റെ സഹോദരനെ തേർ മർദ്ദിക്കുന്നത് തടഞ്ഞതിലുള്ള വിരോധമാണ് സംഭവത്തിന് കാരണം. രാഘവൻ്റെ പരാതിയിലാണ് കേസ് എടുത്തത്.
No comments