Breaking News

രാജപുരം കൊട്ടോടി ഗവ. സ്‌കൂളിന് സമീപത്ത് മഴ വെളളം കയറി ട്രാൻസ്‌ഫോമർ അപകടഭീഷണിയിൽ


രാജപുരം : മഴ വെളളം കയറി കൊട്ടോടി ട്രാൻസ്‌ഫോമർ അപകടഭീഷണിയിൽ. പരാതി നൽകിയിട്ടും ഫലമില്ല. കൊട്ടോടി ഗവ. സ്‌കൂളിന് സമീപത്ത് സ്ഥാപിച്ച കെഎസ്ഇബി ട്രാൻസ്‌ഫോമറാണ് വൻ അപടഭീഷണി ഉയർത്തുന്നത്. കനത്ത മഴയിൽ ട്രാൻസ്‌ഫോമറിനടിയിൽ നിറയെ പുഴയിൽനിന്നും വെള്ളം കയറുന്നത് പതിവാണ്. കനത്ത മഴയിൽ ട്രാൻസ്‌ഫോമറിന് മുട്ടിയാണ് വെള്ളം നിൽക്കുന്നത്.
ടൗണിനും സ്‌കൂളിനും സമീപത്തും ഏറെ അപകടഭീഷണി ഉയർത്തുന്ന ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കണമെന്ന് അധികൃതരോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. നിത്യവും നിരവധി സ്‌കൂൾ വിദ്യാർഥികളും വാഹനങ്ങളും കടന്നുപോകുന്ന പ്രദേശത്ത് പുഴയിൽനിന്നും വെള്ളം നിറഞ്ഞു നിൽക്കുന്ന സ്ഥലത്തെ ട്രാൻസ്‌ഫോമർ വലിയ അപകടത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്‌ ട്രാൻസ്‌ഫോമർ മാറ്റാനുള്ള നടപടി വേണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെടുന്നു.


No comments