ബളാൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർഷോബി ജോസഫ് നിർവ്വഹിച്ചു
വെളളരിക്കുണ്ട് : ബളാൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കീഴിലുള്ള പാവപ്പെട്ട കിടപ്പു രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷോബി ജോസഫ് നിർവ്വഹിച്ചു.
യോഗത്തിൽ പ്രസിഡണ്ട് ബേബി ചെമ്പരത്തി അധ്യക്ഷത വഹിച്ചു.വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ശ്രീ തോമസ് ചെറിയാൻ, ശ്രീ ജിമ്മി ഇടപ്പാടിയിൽ, ശ്രീ എം.ജെ ലോറൻസ്, സി.ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു. ആശാ വർക്കർമാരും പാലിയേറ്റീവ് പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു. സെകട്ടറി ജിജി കുന്നപ്പള്ളി സ്വാഗതവും ട്രഷറർ സാജൻ ജോസഫ് നന്ദിയും പറഞ്ഞു.
No comments