Breaking News

'ഞങ്ങൾക്കുമുണ്ട് ഓണം..' ഹോസ്ദുർഗ് ബി.ആർ.സി നീലേശ്വരം ഓട്ടിസം സെൻ്റർ കുട്ടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു


നീലേശ്വരം :ഹോസ്ദുർഗ് ബി ആർ സി നീലേശ്വരം ഓട്ടിസം സെന്ററിലെ . നാല്പത് കുട്ടികളും അവരുടെ രക്ഷിതാക്ക്യം ഓണം ആഘോഷിച്ചു.. ഓണപൂക്കളം തീർത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണ സദ്യയൊരുക്കി. .ത്രിവേണി തീരം പബ്ലിക് ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ കരുണാകരൻ സമ്മാനദാനം നിർവ്വഹിച്ചു. റിസോഴ്സ് ടീച്ചർ രേഖ പി , ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ബേബി അശോക് സെക്രട്ടറി അമൃതാ ഭായി എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ടി. എ പ്രസിഡണ്ട് ബാബു അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ട്രെയിനർ പി രാജഗോപാലൻസ്വാഗതവും ഓട്ടിസം സെന്ററിലെ റിസോഴ്സ് അധ്യാപിക രേഷ്മ പി നന്ദിയും പറഞ്ഞു.ത്രിവേണി തീരം പബ്ലിക് ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ കരുണാകരൻ സമ്മാനദാനം നിർവ്വഹിച്ചു.

No comments