'മുൻപ് അഭിനയിച്ചിട്ടല്ലാത്തവർക്ക് മുൻഗണന രതീഷ് പൊതുവാളിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 'വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം' എന്ന ടാഗ് ലൈനോടെയാണ് കാസ്റ്റിംഗ് കോളിന്റെ പോസ്റ്റര്‍ ഉള്ളത്. മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനെയെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു.സുധീഷ് ഗോപിനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് വിനായകയാണ് സിനിമയുടെ നിര്‍മ്മാണം. താല്‍പ്പര്യമുള്ളവര്‍ ഒരു ഫോട്ടോയും വീഡിയോയും അയക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്. ഷഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രനീവാസന്‍ ആണ്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് മികചച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 50 കോട് ക്ലബ്ബില്‍ ചിത്രം ഇടം നേടിയിട്ടുണ്ട്. റോഡിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യങ്ങള്‍ക്കിടെ വന്ന പത്രപ്പരസ്യത്തെ ഇടത് സൈബര്‍ വിങ്ങുകള്‍ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച കാഴ്ചയാണുള്ളത്.
No comments