Breaking News

റബ്ബർ ടാപ്പിങ്ങിനിടെ വീണു കത്തി ശരീരത്തിൽ തുളഞ്ഞുകയറി മധ്യവയസ്ക്കൻ മരണപ്പെട്ടു മുന്നാട് കൊല്ലംപണയിലെ കെ എം ജോസഫാണ് മരിച്ചത്


ബേഡകം. : റബ്ബർ ടാപ്പിങ്ങിനിടയിൽ കാൽതെന്നിവീണ് കൈയിൽ ഉണ്ടായിരുന്ന കത്തി നെഞ്ചിൽതുളഞ്ഞ് കയറി കർഷകന് ദാരുണ അന്ത്യം.

ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ മുന്നാട് പറയംപള്ളം കുഴിഞ്ഞാലിൽ കെ.എം.ജോസഫ്(66) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30 ഓടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ടാപ്പിങ്ങ് നടത്തുന്നതിനിടയിലാണ് അപകടം .

കൂടെയുണ്ടായിരുന്ന ഭാര്യ എൽസി ജോസഫ് ബന്ധുക്കളെ ഫോൺ വിളിച്ചു. നിലവിളികേട്ട് പരിസരവാസികൾ ഓടിയെത്തി ഉടനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സിജോ, സോണി, മരുമക്കൾ: ജസ്ന, രാജേഷ്.




No comments