Breaking News

സംഘം ചേർന്ന് മർദിച്ചു പരപ്പ സ്വദേശിയുടെ പരാതിയിൽ നാല് പേർക്കെതിരെ കേസ് എടുത്തു


പരപ്പ: സംഘം ചേർന്ന് മർദിച്ചു പരിക്കേൽപ്പിച്ചതായി പരാതിയിൽ നാല് പരപ്പ സ്വദേശികൾക്കെതിരെ കേസ് എടുത്തു. പരപ്പ കനകപ്പള്ളി സ്വദേശിയായ അനീഷ് ടി കെ (33) ആണ് പരാതിക്കാരൻ. കഴിഞ്ഞ ദിവസം പരപ്പ തോടംച്ചാൽ കരിങ്കൽ ക്വാറിയുടെ സമീപത്തെ റോഡിൽ വെച്ചു രമേശൻ, ഹരിദാസ്, മനു, മനീഷ് എന്നീ നാലുപേര് ചേർന്ന് തടഞ്ഞു നിർത്തി മർദിച്ചു എന്നാണ് പരാതി. സുഹൃത്തിന്റെ മകളെ കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ മർദ്ധിക്കുകയായിരുന്നു എന്നാണ് പരാതി. അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments