Breaking News

ദീപിക കളർ ഇന്ത്യ വാട്ടർ കളർ മൽസരം _ അന്നസ്വറ്റ്ലാന ഏലീസ് ജോർജ് മാടപ്പള്ളിക്ക് മൂന്നാം സ്ഥാനം വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് എച്ച്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്


വെള്ളരിക്കുണ്ട് : ഏഴു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തതും കേരളത്തിലെ ഏറ്റവും വലിയ ചിത്രകലാമൽസരവുമായ ദീപിക ദിനപ്പത്രം  കളർ ഇന്ത്യ വാട്ടർ കളർ പെയിൻ്റിങ് മൽസരത്തിൽ കാസറഗോഡ് ജില്ലയിൽ ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനം അന്ന സ്വറ്റ്ലാന ഏലീസ് ജോർജ് മാടപ്പള്ളിക്ക്.

വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് എച്ച്.എസ് പത്ത് സി.ഡിവിഷൻ  വിദ്യാർത്ഥിനിയാണ്

ജില്ലയിലെ വിവിധ എയിഡഡ് - അൺ എയിഡഡ്  സ്കൂളുകളിൽ നിന്നായി ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മൽസരത്തിലാണ് അന്ന സ്വറ്റ്ലാന,  മലയോര മേഖലയ്ക്ക് അഭിമാനനേട്ടം വരച്ചെടുത്തത്. ഡിജിറ്റൽ പെയിൻ്റിങ്ങിലും  ഉറുദു ഗാന മൽസരത്തിലും കഴിഞ്ഞ അക്കാദമിക് വർഷം സബ് ജില്ലാ വിജയിയായിരുന്നു.

ബേള സെൻ്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജ് മലയാളം അസി. പ്രൊഫസർ ജോർജുകുട്ടി തോമസിൻ്റെയും വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് എച്ച്.എസ്. ചരിത്ര അധ്യാപിക മിനി എബ്രഹാമിൻ്റെയും മകളാണ്. സഹോദരൻ കാഞ്ഞങ്ങാട് നെഹ്രു കോളജ് ബി.എസ്.സി.വിദ്യാർത്ഥി ടോം ക്രിസ്ത്യാനോ ജോർജ്

No comments