Breaking News

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ


കാള്‍സെന്റര്‍ അസിസ്റ്റന്റ് ഒഴിവ്


കാള്‍സെന്റര്‍ അസിസ്റ്റന്റ് തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. എം.എസ്.ഡബ്ല്യു/എല്‍.എല്‍.ബി ബിരുദധാരികള്‍ക്ക് മുന്‍ഗണന. പ്രായപരിധി 21 35. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം, വെള്ളയമ്പലം, അയ്യങ്കാളി ഭവനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോള്‍സെന്ററിലാണ് നിയമനം. പ്രതിമാസ ഓണറേറിയം 18,000രൂപ. നിയമന കാലാവധി 2 വര്‍ഷം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്  സഹിതം തിരുവനന്തപുരം, പാളയം, നന്ദാവനത്തെ പട്ടികജാതി വികസന ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കണം.  അവസാന തീയ്യതി സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ച് മണി. ഫോണ്‍ 04994 256162.


സീനിയര്‍ മാനേജര്‍ ഒഴിവ്


കോട്ടയത്തെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ്) തസ്തികയില്‍ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവുണ്ട്. യോഗ്യത എ.സി.എ/എ.ഐ.സി.ഡബ്ല്യു.എ. പ്രായം 2022 ജനുവരി 1ന് 45 വയസ്സ് കവിയാന്‍ പാടില്ല.(നിയമാനുസൃത വയസ്സിളവ് ബാധകം). താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. ഈഴവ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് സംവരണ വിഭാഗക്കാരേയും, അവരുടെ അഭാവത്തില്‍ ഓപ്പണ്‍ വിഭാഗക്കാരേയും പരിഗണിക്കും. ഫോണ്‍ 0484 2312944.


ലീഗല്‍ കൗണ്‍സിലര്‍ ഒഴിവ് 


ലീഗല്‍ കൗണ്‍സില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. നിയമ ബിരുദം, അഭിഭാഷകനായി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 21-40. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസ ഓണറേറിയം 20,000രൂപ. നിയമന കാലാവധി 2 വര്‍ഷം. നിയമനം ലഭിക്കുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷ നല്‍കാന്‍ പാടില്ലെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ച് മണി. ഫോണ്‍ 04994 256162.


ലീഗല്‍ അഡൈ്വസര്‍ ഒഴിവ് 


ലീഗല്‍ അഡൈ്വസര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതിക്രമത്തിനിരയാകുന്ന പട്ടികജാതിക്കാര്‍ക്ക് അടിയന്തിര നിയമ സഹായങ്ങളും ബോധവത്കരണങ്ങളും മാനസിക പിന്തുണയും ലഭ്യമാക്കുന്നതിനായി സംസ്ഥാനതല ഹെല്‍പ്പ് ലൈന്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നിയമ ബിരുദവും കുറഞ്ഞത് 5 വര്‍ഷം അഭിഭാഷക പ്രവര്‍ത്തി പരിചയവും. പ്രായപരിധി 21-45. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരുവനന്തപുരം പാളയം നന്ദാവനത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലാണ് നിയമനം. പ്രതിമാസ ഓണറേറിയം 25,000രൂപ. നിയമന കാലാവധി 2വര്‍ഷം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം തിരുവനന്തപുരം, പാളയം നന്ദാവനത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി സെപ്റ്റംബര്‍ 30ന് വൈകിട്ട് അഞ്ച് മണി.


ഓര്‍ഫനേജ് കൗണ്‍സിലര്‍ നിയമനം


ജില്ലയില്‍ ഓര്‍ഫനേജ് കൗണ്‍സിലര്‍ തസ്തികയില്‍ ഒരു ഒഴിവ്. അഭിമുഖം ഒക്ടോബര്‍ 11ന് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കും. എം.എസ്.ഡബ്ല്യു ആണ് യോഗ്യത. മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു ഉള്ളവര്‍ക്ക് മുന്‍ഗണന. എം.എസ്.ഡബ്ല്യുവിന്റെ അഭാവത്തില്‍ കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള എം.എ/ എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവരെയും മേല്‍ രണ്ട് വിഭാഗങ്ങളില്‍ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ട്രൈബല്‍, മലയോരം, ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ മേഖലയില്‍ ഇരുപത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡിഗ്രി യോഗ്യതയുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ക്ക് 25 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10ന് എത്തണം. ഫോണ്‍ 04994 255074.


അധ്യാപക ഒഴിവ്


ജി.എച്ച്.എസ് ബാരയില്‍ എച്ച്.എസ്.ടി(നാച്വറല്‍ സയന്‍സ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച (സെപ്റ്റംബര്‍ 27) രാവിലെ  11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 8156920303


ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണിയില്‍ എച്ച്.എസ്.എ(ഫിസിക്കല്‍ സയന്‍സ്-1, സോഷ്യല്‍ സയന്‍സ്-1), പ്രൈമറി (ഹിന്ദി-1) തസ്തികകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 28ന് രാവിലെ 10.30ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9495909552.


തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ ജനറല്‍  വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ചൊവ്വാഴ്ച (സെപ്റ്റംബര്‍ 27) രാവിലെ 10ന്. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് പോളിടെക്നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9995145988.


തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍

ചെമ്മനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് ഓവര്‍സീയറുടെ ഒഴിവ്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 30ന് ഉച്ചയ്ക്ക് 2.30ന്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം പഞ്ചായത്ത് ഓഫീസില്‍ എത്തണം.


ട്യൂഷന്‍ അധ്യാപകരുടെ ഒഴിവ്


കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ദേലംപാടി ഗവഃപ്രീമെട്രിക് ഹോസ്റ്റലിലെ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് നാച്ചുറല്‍ സയന്‍സ് വിഷയത്തില്‍ ട്യൂഷന്‍ അധ്യാപകന്റെ ഒഴിവ്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 3നകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 9061069923.

No comments