Breaking News

വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഏകദിന രക്തദാന ക്യാമ്പ് തുടങ്ങി


വെള്ളരിക്കുണ്ട്: ബ്ലഡ് ഡോണേഴ്സ് കേരള കാസർകോട്, വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.സി.സി- എസ്.പി.സി യൂണിറ്റ്,  ജനമൈത്രി പോലീസ് വെള്ളരിക്കുണ്ട്,

ബ്ലഡ് ബാങ്ക് കാസർഗോഡ് സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് സെൻ്റ്. ജൂഡ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പുരോഗമിക്കുന്നു. ബ്ലഡ് ബാങ്കുകളിലെ രക്തത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനായി  പരമാവധി ആളുകൾ രക്തദാനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.



No comments