Breaking News

വെള്ളരിക്കുണ്ട് ശിശുസൗഹൃദ-ജനമൈത്രീ പോലീസ് സ്റ്റേഷൻ, എസ്.പി.സി യൂണിറ്റ് നേതൃത്വത്തിൽ സെൻ്റ്. ജൂഡ്സ് എച്ച്.എസ്.എസിൽ ഓസോൺ ദിനം ആചരിച്ചു


വെള്ളരിക്കുണ്ട്: ശിശുസൗഹൃദ-ജനമൈത്രീ പോലീസ് സ്റ്റേഷൻ വെള്ളരിക്കുണ്ട്, സെൻ്റ്. ജൂഡ്സ് എസ്.പി.സി യൂണിറ്റ് നേതൃത്വത്തിൽ സെന്റ്. ജൂഡ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഓസോൺ ദിനം ആചരിച്ചു. സയൻസ് അധ്യാപകൻ ബിനു ജോർജ് ബോധവൽക്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പ്രകൃതിയോട് സൗഹൃദത്തിൽ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും 

ഓസോൺ പാളി, സൂര്യന്റെ കിരണങ്ങളുടെ ദോഷകരമായ ഭാഗങ്ങളിൽ നിന്ന് ഭൂമിയെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെ കുറിച്ചും  ജീവൻ സംരക്ഷിക്കാൻ എങ്ങനെ സഹായിക്കുന്നു എന്നതിനെ കുറിച്ചും

 ഇത് മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതി വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനെ സംബന്ധിച്ചും ക്ലാസ് എടുത്തു.സ്കൂൾ എച്ച്. എം,അന്നമ്മ കെഎം , ചൈൽഡ് വെൽഫേർ ഓഫിസർ സജി ജോസ്, എസ് സി പി ഒ സരിത, എസ് പി സി അധ്യാപകരായ റാണിജോസഫ് , ജിമ്മി മാത്യു എന്നിവർ കുട്ടികളോടൊപ്പം ചേർന്നു.നൂറോളം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു

No comments