YMCA കാസർഗോഡ് ജില്ലാ നേതൃശിബിരവും യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഭീമനടി വ്യാപാരഭവൻ ഹാളിൽ നടത്തി
ഭീമനടി: YMCA കാസർഗോഡ് ജില്ലാ നേതൃശിബിരവും ഭീമനടി യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഭീമനടി വ്യാപാരഭവന്‍ ഹാളില്‍ നടത്തി.
വൈ.എം.സി.എ ഉഡുപ്പി മില്ലേനിയം നാഷണല്‍ പ്രൊജക്റ്റ് വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ടോംസണ്‍ ടോം അധ്യക്ഷം വഹിച്ചു. ഭീമനടി ക്രിസ്തുരാജ പള്ളി വികാരി ഫാ.ജോസ് തൈക്കുന്നുംപുറം അനുഗ്രഹ പ്രഭാഷണവും സഖറിയാസ് തേക്കുംകാട്ടില്‍ ആമുഖപ്രഭാഷണവും നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട്, സബ് റീജിയണ്‍ വൈസ് ചെയര്‍മാന്‍മാരായ ജോസ് പാലക്കുടി, സജിത്ത് മുരിക്കനോലില്‍, വനിതാഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ സുമ സാബു, ജനറല്‍ കണ്‍വീനര്‍ സാബു തോമസ്, സബ് റീജിയണ്‍ സ്റ്റാന്റിംങ്ങ് കമ്മറ്റി കണ്‍വീനര്‍മാരായ ഡാജി ഓടയ്ക്കല്‍, ഷിജിത്ത് കുഴിവേലില്‍, ആന്റോ പടയാട്ടി, സണ്ണിമാണിശ്ശേരി, എം.ജെ.സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാജിക്ക് അടക്കമുള്ള കലാപരിപാടികളിലൂടെ ബാലചന്ദ്രന്‍ കൊട്ടോടി നേതൃത്വപരിശീലനം നല്‍കി.
No comments