കുമ്പളയിൽ സ്‌കൂട്ടറപകടം യുവാവ് മരിച്ചു രണ്ടു പേർക്ക് പരിക്ക്
കുമ്പളയില്‍ സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു, രണ്ടുപേര്‍ക്ക് പരിക്കേറ്റു. പെര്‍വാഡ് കടപ്പുറത്തെ അബ്ദുല്ലയുടെ മകന്‍ അനസാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന മൊഗ്രാല്‍ റഹ്മത്ത് നഗറിലെ മുഹമ്മദ് പുളിക്കൂര്‍ (20), സുഹൈല്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2.45-ഓടെ പേരാല്‍ കണ്ണൂര്‍ റോഡിലെ കലുങ്കിലിടിച്ചായിരുന്നു അപകടം.
No comments