Breaking News

എയിംസ് കാസർകോട്ട് വേണം; ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം തുടങ്ങി


തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച എയിംസ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉപകരിക്കുംവിധം കാസർകോട് ജില്ലയിൽ സ്ഥാപിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. കൂടംകുളം ആണവനിലയ വിരുദ്ധ സമരസമിതി നേതാവ് എസ്.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.

സമരസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എൻ.സുബ്രഹ്മണ്യൻ, വിഴിഞ്ഞം സമരസമിതി നേതാവ് മോൺ. യൂജിൻ പെരേര, എസ്.യു.സി.ഐ. നേതാവ് എസ്.രാജീവൻ, സേവ ഭാരവാഹി സോണിയ ജോർജ്, എം.സുൽഫത്ത്, വെൽഫെയർ പാർട്ടി നേതാവ് ഷാജി അട്ടക്കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിത ബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാമ്പ്‌ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.

No comments