ചെറുപുഴയിൽ കാറിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
ചെറുപുഴ: ചെറുപുഴ ബസ്റ്റാൻ്റിനടുത്ത് ചെറിയ പാലത്തിന് സമീപം കാറിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ആലക്കോട് മണക്കടവ് സ്വദേശി രജീഷ് വൈദ്യൻ പറമ്പിൽ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇദ്ദേഹത്തെ കാറിൽ അവശനിലയിൽ കണ്ടത്. ഉടനെ ചെറുപുഴ പോലീസും ബന്ധുക്കളും ചേർന്ന് പരിയാരം മെഡിക്കൽ കോളെജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
No comments